കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ ഏജന്റിനെ വിജയകരമായി വിന്യസിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനക്കമ്പനിയായ ആയി എയര്‍ ഇന്ത്യ. മൈക്രോസോഫ്റ്റിന്റെ അസുര്‍ ഓപ്പണ്‍ എഐ സേവനമാണ് ‘മഹാരാജ’ എന്നു പേരിട്ടിരിക്കുന്ന ഏജന്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.
2023 മാര്‍ച്ചില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ മഹാരാജയെ എയര്‍ ഇന്ത്യ വിന്യസിച്ചിരുന്നു. അര ദശലക്ഷത്തിലധികം ഉപഭോക്തൃ ചോദ്യങ്ങള്‍ക്ക് മഹാരാജ ഉത്തരം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ നാല് ഭാഷകളിലായി പ്രതിദിനം 6,000-ത്തിലധികം ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യ പറയുന്നു.
പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയാത്ത സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ വിശകലനം ചെയ്യാന്‍ ചാറ്റ്ജിപിടിയാണ് ഉപയോഗിക്കുന്നത്. ഫ്ളൈറ്റ് സ്റ്റാറ്റസ്, ബാഗേജ് അലവന്‍സുകള്‍, പാക്കിംഗ് നിയന്ത്രണങ്ങള്‍, ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍, ഫ്രീക്വന്റ് ഫ്ളൈയര്‍ അവാര്‍ഡുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഫ്ളൈറ്റ് മാറ്റങ്ങള്‍, റീഫണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കടക്കം 1300 മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മഹാരാജ മറുപടി പറയും.

