Connect with us

Hi, what are you looking for?

News

ചൈനയെ പേടിയില്ല; 1 ലക്ഷം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ തായ്‌വാന്‍

ഇന്ത്യയും തായ്‌വാനും ചൈനയുടെ ഫാസിസ്റ്റ് ഭീഷണി വകവെക്കാതെയാണ് നീങ്ങുന്നത്

അടുത്ത മാസം തന്നെ പതിനായിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തായ്‌വാനില്‍ ജോലി ലഭിക്കും. റിക്രൂട്ട്മെന്റ് പദ്ധതിയുമായി ഇന്ത്യ തായ്വാനുമായി ശക്തമായ സാമ്പത്തിക ബന്ധം സ്ഥാപിക്കുകയാണ്, ഇത് അയല്‍രാജ്യമായ ചൈനയെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയും തായ്‌വാനും ചൈനയുടെ ഫാസിസ്റ്റ് ഭീഷണി വകവെക്കാതെയാണ് നീങ്ങുന്നത്.

ഫാക്ടറികളിലും ഫാമുകളിലും ആശുപത്രികളിലും ജോലി ചെയ്യാന്‍ തായ്‌വാന്‍ 100,000 ഇന്ത്യക്കാരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ തന്നെ ഇരു കക്ഷികളും എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തായ്‌വാനിലെ പ്രായമാകുന്ന സമൂഹമാണ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് അവരെ നയിക്കുന്നത്. അവര്‍ക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമുണ്ട്, അതേസമയം ഇന്ത്യയില്‍, ഓരോ വര്‍ഷവും തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമ്പദ്വ്യവസ്ഥ അതിവേഗം വളരുന്നുമില്ല.

2025-ഓടെ തായ്‌വാന്‍ ഒരു ‘സൂപ്പര്‍ ഏജ്ഡ്’ സമൂഹമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു, ഇതിനെത്തുടര്‍ന്ന് പലവിധ ജോലികള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് അവര്‍ക്ക്. പുതിയ കരാര്‍ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ വഷളാക്കുമെന്ന വിലയിരുത്തലുകള്‍ പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. 790 ബില്യണ്‍ ഡോളറിന്റേതാണ് തായ്‌വാന്‍ സമ്പദ് വ്യവസ്ഥ. അവിടെ തൊഴില്‍പരമായി വലിയ അവസരങ്ങളാണ് നിലനില്‍ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like