Connect with us

Hi, what are you looking for?

News

കേന്ദ്രത്തിന്റെ വക അധിക നികുതി വിഹിതം 2690.2 കോടി രൂപ

ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെയാണ് കേരളത്തിന് ആശ്വസിക്കാനുള്ള വക ലഭിച്ചത്

സാമ്പത്തിക പ്രതിസന്ധികളില്‍ തട്ടിയും തടഞ്ഞും മുന്നോട്ട് പോകുന്ന കേരളത്തിനായി കേന്ദ്രത്തിന്റെ കൈത്താങ്ങ്. കേന്ദ്രസര്‍ക്കാരിന്റെ അധിക നികുതി വിഹിതമായി 2690.2 കോടി രൂപ കേരളത്തിന് ലഭിച്ചു. ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെയാണ് കേരളത്തിന് ആശ്വസിക്കാനുള്ള വക ലഭിച്ചത്.

അധിക നികുതി വിഹിതത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി 1,39,750 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസന വളര്‍ച്ച വേഗത്തിലാക്കുന്നതിനുമാണ് തുക നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ നികുതി വിഹിതത്തിന്റെ വിതരണം വൈകുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. 2024-25 വര്‍ഷത്തെ താത്കാലിക ബജറ്റില്‍ 12,19,783 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്.

എന്നാല്‍ സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം വിചാരിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ ലഭിച്ച സാഹചര്യത്തിലാണ് അധികമായി ഒരു ഗഡു കൂടി അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 2,79,500 കോടി രൂപയായി കൂടി.

ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാരിന് 25,000 കോടി രൂപ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ലഭിച്ച ഈ തുക എന്ത് കൊണ്ടും കേരളത്തിന് ആശ്വാസമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like