Connect with us

Hi, what are you looking for?

News

അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്

കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം

അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സര്‍ജറി ക്യാമ്പുകള്‍ക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം.

അപ്പോളോ അഡ്ലക്സിലെ ഡോക്ടര്‍മാരായ റോയ് പി ജോണ്‍, ബിജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് യൂറോളജി ക്യാമ്പ് നടക്കുന്നത്. മൂത്രത്തില്‍ കല്ല്, വൃക്കയിലെ മറ്റു തടസങ്ങള്‍, പ്രോസ്റ്റേറ്റ് വീക്കങ്ങളും അനുബന്ധ പ്രശ്നങ്ങളും, മൂത്രനാളിയിലെ തടസം, കൂടാതെ പ്രോസ്റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി, വൃഷണങ്ങള്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള സര്‍ജറികള്‍, വൃക്കയുമായി ബന്ധപ്പെട്ട മറ്റു ശസ്ത്രക്രിയകള്‍ തുടങ്ങിയവയ്ക്ക് യൂറോളജി ക്യാമ്പില്‍ സേവനം ലഭ്യമാണ്. രജിസ്ട്രേഷനായി 8137974649 എന്ന നമ്പരില്‍ ബന്ധപ്പെടാം.

ഗാസ്ട്രോ എന്ററോളജി സര്‍ജറി ക്യാമ്പിന് ഡോ.മനോജ് അയ്യപ്പത്, ഡോ.കാര്‍ത്തിക് കുല്‍ശ്രേസ്ത എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഹെര്‍ണിയ, പിത്താശയം നീക്കം ചെയ്യല്‍, ഫിഷര്‍, ഫിസ്റ്റുല, പൈല്‍സ്, വന്‍കുടല്‍, ചെറുകുടല്‍ കാന്‍സര്‍ മുതലായ എല്ലാ ഉദരസംബന്ധമായ ശസ്ത്രക്രിയകള്‍ക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9895823301.

മേല്‍ പറഞ്ഞ സര്‍ജറി ക്യാമ്പുകള്‍ക്ക് രജിസ്ട്രേഷന്‍ സൗജന്യമാണ്. കൂടാതെ, കണ്‍സള്‍ട്ടേഷനും ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള പരിശോധനകള്‍ക്കും 50 ശതമാനം ഇളവും ലഭിക്കും. ശസ്ത്രക്രിയകള്‍ക്ക് കുറഞ്ഞ നിരക്കില്‍ പ്രത്യേക പാക്കേജുകളും ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like