Connect with us

Hi, what are you looking for?

News

‘കൃഷിക്കൊപ്പം കളമശ്ശേരി’ കാര്‍ഷിക മികവിന്റെ പുതു മന്ത്രം

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയില്‍ തുടക്കമിട്ട ‘കൃഷിക്കൊപ്പം കളമശ്ശേരി’ മികവിന്റെ പാതയില്‍. തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്.

മണ്ണ് പരിശോധന വിഭാഗം, ഇറിഗേഷന്‍, കൃഷി, തദ്ദേശ സ്വയംഭരണം, തൊഴിലുറപ്പ്, മൃഗസംരക്ഷണം, ഫിഷറീസ്, സഹകരണം, സര്‍വ്വകലാശാലയും ഗവേഷണ കേന്ദ്രങ്ങളും ചേര്‍ന്നുള്ള ഏകോപിത സംവിധാനമാണ് കൃഷിക്കൊപ്പം കളമശ്ശേരിയെ നയിക്കുന്നത്. മണ്ഡലത്തിലെ ജലവിഭവമാപ്പിങ്ങിന്റെ അടിസ്ഥാനത്തില്‍ 246കോടി രൂപയുടെപദ്ധതിക്ക് അംഗികാരം നല്‍കി. 1000 ഏക്കറിലധികം നെല്‍ കൃഷിയും 1200 ഏക്കറിലധികം പച്ചക്കറികൃഷിയും പുതുതായി ആരംഭിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മേല്‍നോട്ടസമിതിയും സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ നിര്‍വ്വഹണസമിതിയും പ്രവര്‍ത്തിക്കുന്നു. 159 സ്വയം സഹായസംഘങ്ങള്‍കൃഷിക്ക് നേതൃത്വം നല്‍കുന്നു. സഹകരണ ബാങ്കുകള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഫാക്ടറികള്‍ ആരംഭിച്ച് ഉല്‍പ്പാദനം നടത്തുന്നു.

ഇനി കൃഷിയിടത്തില്‍നിന്നും അടുക്കളയിലേക്ക് ശീതികരിച്ച വാഹനത്തില്‍ പച്ചക്കറി എത്തുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും കൃഷിക്കൊപ്പം അണിചേര്‍ന്നിരിക്കുന്നു.’ഒപ്പം 30 ഏക്കറില്‍ കിന്‍ഫ്രയും 500 കോടി നിക്ഷേപവുമായി ലുലുഗ്രൂപ്പും ഫുഡ് പ്രോസസിങ്ങ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like