ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐആര്‍എഫ്‌സി) വിപണി മൂലധനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഈ വര്‍ഷം മൂല്യം ഇരട്ടിയാക്കിയ സ്റ്റോക്ക് സര്‍വകാല ഉയരത്തിലെത്തി. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ, ഗെയില്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയെ മറികടന്ന് കമ്പനി ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്താമത്തെ പൊതുമേഖലാ സ്ഥാപനമാണ്.
സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നല്‍കുന്ന ഊന്നലും റെയില്‍ ശൃംഖലയുടെ വിപുലീകരണവും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനാല്‍, തിങ്കളാഴ്ച 8 ശതമാനം ഉയര്‍ന്ന് സ്റ്റോക്ക് ബിഎസ്ഇ സൂചികയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 84.50 പൈസ നിരക്കിലെത്തി.
5.21 ലക്ഷം കോടി രൂപയുടെ മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സര്‍ക്കാര്‍ സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ 4.27 ലക്ഷം കോടി രൂപയും എന്‍ടിപിസി 2.33 ലക്ഷം കോടി രൂപയുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഒഎന്‍ജിസി ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ് ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് വിപണി മൂലധനത്തില്‍ നാല് മുതല്‍ ഒന്‍പതു വരെ സ്ഥാനത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍.

