Connect with us

Hi, what are you looking for?

Business & Corporates

യൂണിമണിയുടെ പുതുക്കിയ പിറവം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു

യൂണിമണി പിറവം ശാഖ യൂണിമണി ഇന്ത്യാ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്യുന്നു

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും വിദേശ നാണ്യ വിനിമയ സ്ഥാപനവുമായ യൂണിമണിയുടെ പുതുക്കിയ ശാഖ പിറവത്ത് പ്രവര്‍ത്തനം തുടങ്ങി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മനോജ് വി മാത്യു, ചീഫ് പീപ്പിള്‍ ഓഫീസര്‍ രതീഷ് ആര്‍, നാഷണല്‍ ബിസിനസ് മേധാവികളായ പ്രകാശ് ഭാസ്‌കര്‍ (വിദേശ നാണ്യ വിനിമയം), ജോണ്‍ ജോര്‍ജ്ജ് (ട്രാവല്‍ ആന്റ് ഹോളിഡേയ്‌സ്), ടൈറ്റസ് കെ (സ്വര്‍ണ്ണ വായ്പ), ദക്ഷിണ മേഖലാ മേധാവി അരുണ്‍ കുമാര്‍ ജി, എറണാകുളം റീജണല്‍ ഹെഡ് നാരായണന്‍ ടി ആര്‍, ബ്രാഞ്ച് മാനേജര്‍ സനൂപ് സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂണിമണി ടീം പിറവം താലൂക്കാസ്പത്രിക്ക് രണ്ടു വീല്‍ ചെയര്‍ സംഭാവന ചെയ്തു. പുതുക്കിയ പിറവം ശാഖ ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like