Connect with us

Hi, what are you looking for?

News

എയര്‍ ഇന്ത്യ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം കത്തിയമര്‍ന്നു

ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്; 248 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഗാട്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ തകര്‍ന്ന് വീണു. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഗുജറാത്തിലെ പൊലീസ് കണ്‍ട്രോള്‍ റൂം സ്ഥിരീകരിച്ചു.

ഉച്ചക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എത്ര പേര്‍ അപകടത്തില്‍ പെട്ടുവെന്ന വിവരങ്ങളും ലഭ്യമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

വിമാനത്താവളത്തില്‍ നിന്നും 625 അടിയോളം പറന്നുയര്‍ന്ന ശേഷമാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. ടേക്ക് ഓഫിന് ശേഷം ഒരു മിനിറ്റിനുള്ളില്‍ വിമാനത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭ്യമായെന്ന് ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ പറയുന്നു. വിമാനത്താവളത്തോട് ചേര്‍ന്ന മേഘാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like