കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്സിയും എ ഡി II കമ്പനിയുമായ യൂണിമണി എറണാകുളം എംജി റോഡില്‍ പുതിയ ബ്രാഞ്ച് തുറന്നു. എംജി റോഡ് മാധവ ഫാര്‍മസി ജംഗ്ഷനില്‍ കലങ്ങോട്ട് ടവേഴ്സിലെ ഗ്രൗണ്ട് ഫ്ളോറിലാണ് പുതിയ ബ്രാഞ്ച് (66/4719, Ground Floor Kalangot Towers, MG Road (NE), Madhava Pharmacy Junction, Ernakulam 682035.). യൂണിമണി ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സിഎ കൃഷ്ണന്‍ ആര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. സിഎഫ്ഒ മനോജ് വി മാത്യു, സിപിഒ രതീഷ് ആര്‍, ഫോറെക്സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ട്രാവല്‍ ആന്‍ഡ് ഹോളിഡെയ്സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ജോണ്‍ ജോര്‍ജ്, ഗോള്‍ഡ് ലോണ്‍ വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ടൈറ്റസ് കെ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
സൗത്ത് കേരള സോണല്‍ ഹെഡ് അരുണ്‍ കുമാര്‍ ജി, എറണാകുളം റീജണല്‍ ഹെഡ് നാരായണ്‍ ടി ആര്‍, ബ്രാഞ്ച് ഹെഡ് മുകേഷ് എം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പിടി ഉഷ റോഡില്‍ നിന്നാണ് പ്രധാന ലൊക്കേഷനായ എംജി റോഡിലേക്ക് പുതിയ ബ്രാഞ്ച് മാറ്റി സ്ഥാപിക്കുന്നത്. ധനകാര്യ സേവനങ്ങള്‍ മൂല്യവത്തായ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് എംജി റോഡില്‍ ബ്രാഞ്ച് തുറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഉന്നത നിലവാരത്തിലുള്ള ധനകാര്യ സൗകര്യങ്ങളും സേവനങ്ങളും നല്‍കാനാണ് എറണാകുളം നഗരത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും യൂണിമണി അധികൃതര്‍ വ്യക്തമാക്കി.
ബ്രാഞ്ച് ഉദ്ഘാടനത്തോടൊപ്പം പ്രത്യേക സിഎസ്ആര്‍ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ബ്രാഞ്ചിന് സമീപത്തുള്ള ആയുര്‍വേദ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റം സംഭാവന ചെയ്തു. ആശുപത്രിയിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
‘എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഊര്‍ജസ്വലത തുളുമ്പുന്ന നഗരത്തില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ യൂണിമണിക്ക് സാധിക്കും. ഞങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യതയാര്‍ന്ന ധനകാര്യ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ വികസനം,’ യൂണിമണി ഇന്ത്യ ഡയറക്റ്ററും സിഇഒയുമായ സിഎ കൃഷ്ണന്‍ ആര്‍ പറഞ്ഞു.

