ചാഞ്ചാടി നടക്കുന്ന സ്വര്‍ണവില മുന്നോട്ടേക്ക് തന്നെയാണ് കുതിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പവന് 1000 രൂപ വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6,565 രൂപയാണ് ആയിരിക്കുന്നത്.
ഇന്ന് മാത്രം പവന് ഉയര്‍ന്നത് 760 രൂപയാണ്. രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനയുണ്ട്, 5,2520 രൂപ.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന്റെ കയറ്റത്തിന് പ്രധാന കാരണം എന്നാണ് അനുമാനിക്കുന്നത്.വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കും എന്നാണ് കരുതുന്നത്. ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 56,853 രൂപയാണ്.
സ്വര്‍ണവില കുതിക്കുന്ന സാഹചര്യത്തില്‍ വിവാഹാവശ്യങ്ങള്‍ക്കായി മുന്‍കൂര്‍ ബുക്കിങ് എടുക്കുകയാണ് ജ്വല്ലറികള്‍. സംസ്ഥാനത്ത് ഒട്ടുമിക്ക പ്രമുഖ ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ നല്‍കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ 5-10 ശതമാനം തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്യാം.

