തുടര്‍ച്ചയായ രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് ശേഷം ബുധനാഴ്ച സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 5,450 രൂപയും പവന് 43,600 രൂപയുമാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ സ്വര്‍ണ്ണം ഗ്രാമിന് 5,485 രൂപയും, പവന് 43,880 രൂപയുമായിരുന്നു. മേയില്‍ പവന് 45,320 വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില 43600 ലേക്ക് എത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 5 ലെ സ്വര്‍ണ്ണത്തിന്റെ അവധി വില 10 ഗ്രാമിന് 58,592 രൂപയാണ് രേഖപ്പെടുത്തിയത്. അതായത് 74 രൂപയുടെ താഴ്ച. ഇതിന് മുമ്പ്, 58,626 രൂപയിലാണ് ഇതിന് മുമ്പത്തെ ക്‌ളോസ് രേഖപ്പെടുത്തിയത്.
വെള്ളിയുടെ അവധി വിലയും താഴ്ന്നിട്ടുണ്ട്. ഡിസംബര്‍ 5 ലെ വെള്ളിയുടെ അവധിവിലയില്‍ കിലോയ്ക്ക് 385 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്‌സചേഞ്ചില്‍ കിലോഗ്രാമിന് 71,750 രൂപയാണ് വെള്ളി വില. ഇതിന് മുമ്പത്തെ ക്ലോസ് 71,934 രൂപയായിരുന്നു.

