Connect with us

Hi, what are you looking for?

Life

അമൃത ആശുപത്രിയില്‍ ടെലിമെഡിസിന്‍ പദ്ധതികള്‍ക്ക് തുടക്കം

ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന ‘ടെലി-സ്‌ട്രോക്’ സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും

അമൃത ആശുപത്രിയുടെ ടെലിമെഡിസിന്‍ സേവനങ്ങള്‍ കൂടുതല്‍ രോഗികളിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു.

ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന ‘ടെലി-സ്‌ട്രോക്’ സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും.

അപസ്മാരരോഗികളുടെ നിരീക്ഷണത്തിനും പരിചരണത്തിനുമായുള്ള ‘ടെലി-എപിലെപ്‌സി’ പദ്ധതി രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള അപസ്മാര രോഗികള്‍ക്ക് പ്രയോജനപ്പെടും.

ഗ്രാമീണ, ആദിവാസി മേഖലകളിലെ ശ്വാസകോശ രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ടെലിമെഡിസിന്‍ കണക്റ്റിവിറ്റി വിപുലമാക്കും.

വായിലെ ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ ചികിത്സക്കും ടെലിമെഡിസിന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഡോ. ഡി.എം. വാസുദേവന്‍, പത്മശ്രീ ഡോ.ഡി.ഡി.സഗ്ദിയോ, ഡോ. ആനന്ദ് കുമാര്‍, ഡോ. സുബ്രഹ്‌മണ്യ അയ്യര്‍, ഡോ. വിവേക് നമ്പ്യാര്‍, ഡോ. സിബി ഗോപിനാഥ്, ഡോ. എസ് രാഘവന്‍, ഡോ. സഞ്ജീവ് വാസുദേവന്‍, ഡോ.വിവേക് വര്‍മ്മ, ഡോ.ടോണി എബ്രഹാം, ഡോ. നാരായണന്‍ വി, രജീഷ് എം.വി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like