ദുബായില്‍ ഇന്ത്യന്‍ എംഎസ്എംഇകള്‍ക്കുള്ള വെയര്‍ഹൗസായ ‘ഭാരത് മാര്‍ട്ട്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു.
അടുത്ത വര്‍ഷം പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഭാരത് മാര്‍ട്ട്, ഇന്ത്യന്‍ കമ്പനികളെ ദുബായില്‍ വ്യാപാരം നടത്താന്‍ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വെയര്‍ഹൗസിംഗ് സൗകര്യമാണ്. കയറ്റുമതിക്കാര്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഒരൊറ്റ സ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതിന് ഒരു ഏകീകൃത പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുക എന്നതാണ് ഭാരത് മാര്‍ട്ടിന്റെ ലക്ഷ്യം. ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ വലിപ്പമായിരിക്കും മാര്‍ട്ടിനുണ്ടാവുക. വെയര്‍ഹൗസ്, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി യൂണിറ്റുകള്‍ എന്നിവ സംയോജിപ്പിച്ച മള്‍ട്ടി പര്‍പ്പസ് സൗകര്യമായി ഇത് പ്രവര്‍ത്തിക്കും.
അടുത്ത വര്‍ഷം പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ഭാരത് മാര്‍ട്ട്, ഇന്ത്യന്‍ കമ്പനികളെ ദുബായില്‍ വ്യാപാരം നടത്താന്‍ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വെയര്‍ഹൗസിംഗ് സൗകര്യമാണ്
ദുബായിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണിലാണ് ഭാരത് മാര്‍ട്ട് സമുച്ചയം സ്ഥിതി ചെയ്യുന്നത്. ജബല്‍ അലി ഫ്രീ ട്രേഡ് സോണ്‍ ഡിപി വേള്‍ഡിന്റെ മുന്‍നിര ഫ്രീ സോണും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കസ്റ്റംസ് ബോണ്ടഡ് സോണുമാണ്.
ഗള്‍ഫ്, പശ്ചിമേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാനാവുന്ന ഇവിടം ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, യുഎസ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

