ഇന്ത്യയിലെ ശ്രദ്ധേയ ഹെല്‍ത്ത് ഫുഡ്സ് നിര്‍മാതാക്കളായ യോഗ ബാര്‍ ഉല്‍പ്പന്ന നിര വൈവിധ്യവല്‍ക്കരിക്കുന്നു. യോഗ ബേബി എന്ന പുതിയ ബ്രാന്റ് അവതരിപ്പിക്കുകയാണ് യോഗ ബാര്‍. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ബേബി കെയര്‍ കാറ്റഗറിയിലേക്കാണ് യോഗ ബാര്‍ ചോക്ലേറ്റുകളിലൂടെ ശ്രദ്ധേയരായ കമ്പനി കാലെടുത്തുവെക്കുന്നത്.
പ്രധാനമായും മില്ലെറ്റില്‍ അധിഷ്ഠിതമായ ഭക്ഷ്യ വസ്തുക്കളാണ് യോഗ ബേബി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും കുട്ടികള്‍ക്ക് അതിലൂടെ നല്ല പോഷണവും ആരോഗ്യവും ലഭിക്കുക എന്നതാണ് ലക്ഷ്യമെന്നും യോഗ ബാറിന്റെ സഹസ്ഥാപകയും സിഇഒയുമായ സുഹാസിനി സംപത്ത് പറഞ്ഞു. ഉദാഹരണത്തിന് പോറിഡ്ജ് മിക്‌സ് പോലുള്ള ആഹാരങ്ങള്‍.
റീടെയ്ല്‍ ഔട്ടലെറ്റുകളിലൂടെയും കമ്പനിയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഉല്‍പ്പന്നം ലഭ്യമാകും. ഹെല്‍ത്ത് ഫുഡ്‌സ് മേഖലയില്‍ തങ്ങളുടേതായ സാന്നിധ്യമാറിയിക്കുന്നതിനായി, ഇക്കൊല്ലം ജനുവരിയിലാണ്, എഫ്എംസിജി ഭീമന്‍ ഐടിസി, യോഗ ബാറിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. സ്പ്രൗട്ട്‌ലൈഫ് ഫുഡ്‌സാണ് യോഗ ബാറിന്റെ മാതൃകമ്പനി.

