ആരോഗ്യ, ക്ഷേമരംഗങ്ങളിലും സാമുഹിക പങ്കാളിത്തത്തിലും പ്രധാന കമ്പനിയായ ഹെര്‍ബലൈഫ്, ഇന്ത്യ9 ക്രിക്കറ്റ് ടീമിലെ വളര്‍ന്നു വരുന്ന താരമായ യശസ്വി ജയ്സ്വാളുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. രാജ്യത്തെ മുന്‍നിര കായിക മത്സര രംഗത്ത് പോഷകാഹാര ലഭ്യതയിലുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള ഹെര്‍ബലൈഫ് ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ പങ്കാളിത്തം.
മികവുറ്റ കായികതാരങ്ങള്‍ക്ക് വര്‍ഷങ്ങളായി അചഞ്ചലമായ പിന്തുണ നല്കി വരുന്ന ഹെര്‍ബലൈഫ്, അവര്‍ക്ക് ഇതിനാവശ്യമായ പോഷകവിഭവങ്ങള്‍ ലഭ്യമാക്കുന്നു. ആരോഗ്യം, പോഷകാഹാരം, സാമൂഹിക ഇടപെടല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ കായികരംഗത്തിനുള്ള പ്രാധാന്യത്തില്‍ ഹെര്‍ബലൈഫിന്റെ വിശ്വാസത്തെ ജയ്സ്വാളുമായുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള ജയ്സ്വാളിന്റെ ആവേശകരമായ യാത്ര അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ കരുത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ്.
കേവലം പത്തു വയസില്‍ ക്രിക്കറ്റ് കളത്തിലെത്തിയ ജയ്സ്വാള്‍ നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് മറ്റ് കായികപ്രതിഭകള്‍ക്ക് മാതൃകയായത്. സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ മാറ്റങ്ങള്‍ക്ക് പ്രചോദനമേകുന്നതിനും കായികവിനോദ മേഖലയെ പ്രയോജനപ്പെടുത്തുന്നതിലുമുള്ള ഹെര്ബലൈഫിന്റെയും ജയ്സ്വാളിന്റെയും കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുകയാണ് ഈ പങ്കാളിത്തം.
കഠിനാധ്വാനത്തിന്റെയും മികവിന്റെയും പ്രതീകമായ യശസ്വി ജയ്സ്വാളുമായി പങ്കാളിത്തത്തിലാകുന്നതില് ഹെര്‍ബലൈഫ് ഇന്ത്യ അതീവ സന്തുഷ്ടരാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന പറഞ്ഞു. ഹെര്ബലൈഫില് ഞങ്ങള്‍ വിലമതിക്കുന്ന നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യയില്‍ ഹെര്‍ബലൈഫ് 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ശരിയായ പോഷകാഹാരത്തിലൂടെ കായികതാരങ്ങളെ ശാക്തീകരിക്കുന്നതിലെ വളര്‍ച്ചയും വിജയവും ഈ യാത്ര പ്രതിഫലിപ്പിക്കുന്നു.
കായികതാരങ്ങള്‍ക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഞങ്ങളുടെ ശാസ്ത്രീയമായ പിന്തുണയുള്ള ഉല്‍പ്പന്നങ്ങളും വിദഗ്ദ്ധ പിന്തുണയും അനിവാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യശസ്വിയുമായി ചേര്‍ന്ന്, ഇന്ത്യയിലുടനീളമുള്ള യുവ കായികതാരങ്ങളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിനും അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിനും പ്രചോദിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
.ഹെര്‍ബലൈഫിന്റെ പോഷകാഹാര, ക്ഷേമ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ആവേശഭരിതനാണെന്ന് യശസ്വി ജയ്സ്വാള്‍ പറഞ്ഞു. മികച്ച പ്രകടനവും സഹനശേഷിയും നിലനിര്‍ത്താന്‍ കായികതാരങ്ങളെ സഹായിക്കുന്നതില്‍ ശരിയായ പോഷകാഹാരത്തിന്റെ ലഭ്യത പ്രധാനമാണ്. ഇക്കാര്യത്തില്‍ മു9പന്തിയിലുള്ള ഹെര്‍ബലൈഫുമായി പങ്കാളിയാകുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. ഹെര്‍ബലൈഫ് പോഷക പിന്തുണ നല്‍കുക മാത്രമല്ല മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ലോകമെമ്പാടുമുള്ള 150-ലധികം കായികതാരങ്ങളുടെയും ടീമുകളുടെയും ലീഗ് മത്സരങ്ങളുടെയും പ്രായോജകരാണ് ഹെര്‍ബലൈഫ്. പരിശീലനത്തിന്റെയും മത്സരത്തിന്റെയും എല്ലാ ഘട്ടങ്ങളിലും ഗുണനിലവാരമുള്ള സ്പോര്‍ട്സ് പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ നല്കി അവരെ പിന്തുണയ്ക്കുന്നു. ഇന്ത്യയില്‍, സ്മൃതി മന്ദാന, ലക്ഷ്യ സെന്‍, മണിക ബത്ര, മേരി കോം, പാലക് കോഹ്ലി തുടങ്ങിയ ക്രിക്കറ്റ്, ഇതര കായികതാരങ്ങളെ ഹെര്‍ബലൈഫ് പിന്തുണച്ചു വരുന്നു.
2016, 2021, 2024 വര്‍ഷങ്ങളിലെ സമ്മര്‍ ഒളിമ്പിക്സ്, 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, 2023 ലെ സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് എന്നിവയ്ക്കായി ടീം ഇന്ത്യയുമായുള്ള ഔദ്യോഗിക പോഷകാഹാര പങ്കാളിത്തം ഉള്‍പ്പെടെ പ്രധാന ടീമുകളെയും കായിക ഇനങ്ങളെയും ഹെര്‍ബലൈഫ് പിന്തുണച്ചിട്ടുണ്ട്. കൂടാതെ, സീസണ് 8 ലെ 7 പ്രോ കബഡി ടീമുകളുടെ ഔദ്യോഗിക പോഷകാഹാര പങ്കാളിയായിരുന്നു ഹെര്‍ബലൈഫ്. മറ്റ് പങ്കാളിത്തങ്ങള്ക്കൊപ്പം 2022 മുതല്‍ അയണ്മാ9 70.3 ഗോവയുടെ ഔദ്യോഗിക അവതരണ സ്പോണ്‍സറാണ്.

