ക്രെഡിറ്റ് കാര്‍ഡ് ഭീമനായ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യയുടെ ചെയര്‍മാനായി പ്രമുഖ ബാങ്കര്‍ രജ്‌നീഷ് കുമാര്‍. എസ്ബിഐയുടെ മുന്‍ ചെയര്‍മാനാണ് അദ്ദേഹം. നോണ്‍ എക്‌സിക്യൂട്ടിവ് അഡൈ്വസറി റോളാണ് കുമാറിനുണ്ടാവുക എന്നാണ് പേമെന്റ്‌സ് ടെക്‌നോളജി കമ്പനി പറഞ്ഞത്.
ആഭ്യന്തര പണമിടപാട് ബിസിനസ് കൈകാര്യം ചെയ്യുന്നതിനായി സൗത്ത് ഏഷ്യയുടെ ഡിവിഷന്‍ പ്രസിഡന്റും ഇന്ത്യയുടെ കണ്‍ട്രി കോര്‍പ്പറേറ്റ് ഓഫീസറുമായ ഗൗതം അഗര്‍വാളിനെയുമാണ് കുമാര്‍ അസിസ്റ്റ് ചെയ്യുക.
40 വര്‍ഷത്തോളം കുമാര്‍ എസ്ബിഐയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യോനോ പ്ലാറ്റ്‌ഫോമിന് നേതൃത്വം നല്‍കുകയും അതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചയാളാണ് കുമാര്‍. 2020 ഒക്ടോബറിലാണ്, കുമാര്‍, എസ്ബിഐ ചെയര്‍മാനായുള്ള തന്റെ 3 വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാക്കിയത്.
കോര്‍പ്പറേറ്റ് ഭീമന്‍മാരായ എച്ച്എസ്ബിസി ഏഷ്യ പെസഫിക്, എല്‍ആന്‍ടി, ബ്രൂക്ക്ഫീല്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് എന്നീ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡുകളിലും അദ്ദേഹമുണ്ട്. കൂടാതെ, ഭാരത് പേ, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ എംഡിഐ എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുണ്ട് കുമാര്‍.

