ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നെക്സ്റ്റ്-ജെന്‍ ഫാബ്രിക് ബ്രാന്‍ഡായ ആര്‍- ഇലാന്‍ ( R|ElanTM ) സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സുസ്ഥിരതാ അവാര്‍ഡായ സര്‍ക്കുലര്‍ ഡിസൈന്‍ ചലഞ്ച് (CDC) ന്റെ അഞ്ചാമത് എഡിഷനില്‍ – ഇന്ത്യയില്‍ നിന്നുള്ള ‘വിത്തൗട്ട്’ ലേബലിന്റെ ഡിസൈനര്‍ അനീഷ് മല്‍പാനി വിജയിച്ചു.
എഫ്ഡിസിഐയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ യുഎന്‍ ഹൗസില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ ഫൈനല്‍ ഷോയിലാണ് ചലഞ്ച് അവസാനിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഫിലിപ്പെ ഫിയല്ലോയെ റണ്ണറപ്പായി പ്രഖ്യാപിച്ചു.
വിജയിയായ അനീഷ് മല്‍പാനിക്ക് 15 ലക്ഷം രൂപയുടെ ധനസഹായവും സിഡിസി ട്രോഫിയും ആറ് മാസത്തെ മെന്റര്‍ഷിപ്പ് പ്രോഗ്രാമും ഒപ്പം 2024 മാര്‍ച്ചില്‍ എഫ്ഡിസിഐയുടെ പങ്കാളിത്തത്തോടെ നടക്കുന്ന ലാക്മെ ഫാഷന്‍ വീക്കില്‍ ഒരു സ്റ്റാന്‍ഡ്-എലോണ്‍ ഷോകേസും ലഭിക്കും. റണ്ണര്‍ അപ്പ് ആയ ഫിലിപ്പെ ഫിയല്ലോയ്ക്ക് 5 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. ഫാഷന്‍ റെവല്യൂഷന്റെ സഹസ്ഥാപകനും എസ്റ്റെത്തിക്കയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ ഓര്‍സോള ഡി കാസ്‌ട്രോയാണ് വിജയിക്കും റണ്ണര്‍ അപ്പിനും മെന്റര്‍ഷിപ് നല്‍കുന്നത്.
ഇക്കോ-ഫ്രണ്ട്ലി ക്രിയേറ്റീവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോളതലത്തില്‍ ഫാഷന്‍ വ്യവസായത്തിന്റെ ഹരിതവും സുസ്ഥിരവുമായ ഭാവിയാണ് സര്‍ക്കുലര്‍ ഡിസൈന്‍ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
ബ്രിട്ടിഷ് കൗണ്‍സില്‍ ഫോര്‍ യുകെ, റിഡ്രസ് ഫോര്‍ ഹോങ്കോംഗ്/ഏഷ്യ പസഫിക്, ദി യൂറോപ്യന്‍ യൂണിയന് വേണ്ടി ഇസ്റ്റിറ്റിയൂട്ടോ മാരംഗോണി എന്നിവര്‍ സിഡിസി യുടെ പങ്കാളികളാണ്.

