ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ( ഐആര്‍സിടിസി ) സഖ്യം ചേര്‍ന്നതിന് ശേഷം സൊമാറ്റോയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബുധനാഴ്ച്ച 115 രൂപ ലെവലിലാണ് സൊമാറ്റോ ഓഹരി, വ്യാപാരം നടത്തുന്നത്.
ഐആര്‍സിടിസിയുമായുള്ള സപ്ളൈ ആന്റ് ഡെലിവറി ഇടപാടാണ് സൊമാറ്റോക്ക് ഗുണം ചെയ്തത്.
ന്യൂ ഡല്‍ഹി, പ്രയാഗ്രാജ്, കാണ്‍പൂര്‍, ലക്നൗ, വാരാണസി എന്നീ 5 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഐആര്‍സിടിസിയുടെ ഓണ്‍ലൈന്‍ കേറ്ററിംഗ് പോര്‍ട്ടലിലൂടെ, മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സൊമാറ്റോ ആയിരിക്കും വിതരണം ചെയ്യുക.
ഐആര്‍സിടിസിയുടെ ബസ് ബുക്കിംഗ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ബസ് ബുക്കിംഗ് സര്‍വീസുകള്‍ പ്രാപ്തമാക്കുന്നതിന് സെപ്റ്റംബറില്‍ കമ്പനി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമായും കരാര്‍ ഒപ്പിട്ടിരുന്നു. അതേസമയം സൊമാറ്റോയുമായുള്ള കരാര്‍ ഒപ്പിട്ട ശേഷം ഐആര്‍സിടിസി ഓഹരി വിലയില്‍ ഇടിവുണ്ടായി.

