2023 ജൂണിലാണ് റിയല്‍മിയുടെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ മാധവ് ഷേത്ത് പടിയിറങ്ങിയത്. കമ്പനിയുടെ ചൈനയിലെ ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ചായിരിക്കും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നരസിംഹന്‍ നയിക്കുക. റിയല്‍മിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
സാംസങ്ങ് ഇന്ത്യയില്‍ 10 വര്‍ഷം ജോലി ചെയ്തിരുന്ന ടി എം നരസിംഹന്‍ ഇക്കൊല്ലം തുടക്കത്തിലാണ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. ഡയറക്ട് ടു കണ്‍സ്യൂമര്‍ ഇ കൊമ്മേഴ്‌സ് ആണ് അവിടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
മാധവ് ഷേത്ത് പടിയിറങ്ങിയതിന് ശേഷം ചൈനയിലുള്ളവരുടെ നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

