തുടര്‍ച്ചയായ വിലക്കുറവുകള്‍ക്ക് വിരാമമിട്ടുകൊണ്ട് സ്വര്‍ണം വീണ്ടും വില വര്‍ധനയുടെ പാതയില്‍.സ്വര്‍ണം ഗ്രാമിന് 6995 രൂപ പവന് 55960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസം കുറഞ്ഞ സ്വര്‍ണവില പവന് 3680 രൂപയായി. നേരത്തെ ഇത് പവന് 4160 രൂപയായിരുന്നു.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5770 രൂപയായി. വെള്ളിവിലക്ക് വ്യത്യാസമില്ല. ഗ്രാമിന് 97രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പാവം സ്വര്‍ണം ആഭരണമായി വാങ്ങണം എങ്കില്‍ പണിക്കൂലി അടക്കം അറുപത്തിരണ്ടായിരം രൂപയോളം ചെലവ് വരും.

