ഇടക്കൊന്നു കുനിഞ്ഞു കൊടുത്തെങ്കിലും അതിലൊന്നും കാര്യമില്ലെന്നു വെളിപ്പെടുത്തി സ്വര്‍ണം വീണ്ടും കുതിക്കുകയാണ്. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയായി. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640 രൂപയിലുമെത്തി. കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. വിവാഹത്തിന് പൊന്നെടുക്കാന്‍ ഇരുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. അതിനാല്‍ തന്നെ കല്യാണങ്ങള്‍ക്ക് സ്വര്‍ണം നിര്‍ബന്ധമാണെന്ന നാട്ടു നടപ്പൊന്നും ആരും ഗൗനിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന പവന് 3,120 രൂപയാണ്. ഫെബ്രുവരി 15ന് 45,520 രൂപ മാത്രമായിരുന്നു പവന്‍വില. ഗ്രാം വില അന്ന് 5,830 രൂപയുമായിരുന്നു.18 കാരറ്റും വെള്ളിയും 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,050 രൂപയായി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 80 രൂപ.
ഇന്ന് പണിക്കൂലി ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 52000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. എന്നാല്‍ ഇതൊരു അവസരമായി കണ്ടു ചില ജ്വല്ലറികള്‍ പണിക്കൂലി ഇളവ് നല്‍കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് ഡോളറിന്റെ മൂല്യം, സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായനിരക്ക് (Bond Yield) എന്നിവയെ താഴേക്ക് വീഴ്ത്തും. ഈ ഭീതിമൂലം സുരക്ഷിത നിക്ഷേപമെന്നോണം, നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ്, സ്വര്‍ണവില കൂടാനിടയാക്കുന്നത്.

