Connect with us

Hi, what are you looking for?

News

കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ വേനല്‍ മഴ പെയ്യും!

വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ സാധ്യത

ഉരുകിയൊലിക്കുന്ന ചൂടില്‍ ഇന്നും ആശ്വാസം നല്‍കാന്‍ കേരളത്തില്‍ കാത്തിരിപ്പിനൊടുവില്‍ മഴയെത്തുന്നു. എല്ലാ ജില്ലകളിലും പലയിടത്തായി ഇടിയോടു കൂടിയ മഴ ലഭിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ സാധ്യത.

അതെ സമയം, മധ്യ തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഇടിയോടു കൂടിയ മഴ ഇന്ന് ലഭിക്കും. ഉച്ചക്ക് ശേഷം ഉള്ള സമയം മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്തില്‍ ആണ് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ സാധ്യത. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല, ജില്ലയുടെ തെക്കന്‍ പാതിയിലുമായി അങ്ങിങ്ങായി ഇന്ന് മികച്ച മഴയ്ക്ക് സാധ്യത ഉണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like