തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറും മലയാളിയുമായ നയന്‍താര സംരംഭകയാകുന്നു. സ്കിന്‍കെയര്‍ ബ്രാന്‍ഡുമായാണ് താരം രംഗത്തെത്തുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ നയന്‍സിന്റെ സൗന്ദര്യ പരിപാലന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ആരംഭിക്കുക. നയന്‍താരയുടെ പേരിന്റെ ഉച്ചാരണത്തോട് സാമ്യമുള്ള ബ്രാന്‍ഡിലാണ് ഉല്‍പ്പന്നങ്ങളെത്തുക, 9സ്കിന്‍.
ആറ് വര്‍ഷത്തെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നതെന്ന് നയന്‍താര പറയുന്നു. നാനോടെക്നോളജി ഉള്‍പ്പടെയുള്ള ആധുനി ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയ തനതായ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളായിരിക്കും പുറത്തിറക്കുകയെന്നാണ് നയന്‍താര ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്. നയന്‍താര തുടങ്ങുന്ന ആദ്യത്തെ കമ്പനിയല്ല ഇത്. ഇതിന് മുമ്പ് തന്റെ സുഹൃത്തും ബിസിനസ്സ് പാര്‍ട്ട്ണറുമായ ഡോ.റെനിത രാജനുമായി ചേര്‍ന്ന് ഒരു ലിപ് ബാം കമ്പനിക്കും നയന്‍താര തുടക്കമിട്ടിരുന്നു.
ഷാരൂഖ് ഖാന് നായകനായ ജവാനാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു അത്.

