രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേമെന്റ്, ധനകാര്യ സേവന കമ്പനിയായ പേടിഎമ്മിന് ബയ് റേറ്റിംഗ് നല്‍കി. മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ജെഫറീസ്. ഫൈനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ പേടിഎമ്മിന് ടാര്‍ഗറ്റ് വില 1,300 രൂപ ആയാണ് ജഫറീസ് നിശ്ചയിച്ചിരിക്കുന്നത്.
അതായത്, ജെഫറീസ് പേടിഎമ്മിന് ആദ്യ റേറ്റിംഗ് നല്‍കി. വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഫിന്‍ടെക്ക് കമ്പനിയാണ് പേടിഎം. വരുന്ന നാല് പാദങ്ങളള്‍ക്കുള്ളില്‍, ലാഭകരമായ ഫിന്‍ടെക് കമ്പനികളുടെ ആഗോള പട്ടികയില്‍ പേടിഎം ഇടം നേടുമെന്നാണ് ജെഫറീസിന്റെ പ്രതീക്ഷ.
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സാണ് പേടിഎമ്മിന്റെ മാതൃകമ്പനി. 943 രൂപ റേഞ്ചിലാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഓഹരി, വ്യാപാരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും നഷ്ടം വരുത്തിയ ഓഹരികളിലൊന്നായിരുന്നു പേടിഎം, എന്നാല്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ 80 ശതമാനം ഉയര്‍ന്ന് ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫിന്‍ടെക് ഓഹരികളുടെ പട്ടികയില്‍ ഇടം നേടി.
അടുത്ത നാല് പാദത്തില്‍ പേടിഎം ലാഭക്ഷമത കൈവരിക്കുമെന്നും ആഗോളതലത്തില്‍ തന്നെ ലാഭമുണ്ടാക്കുന്ന അപൂര്‍വം ഫിന്‍ടെക് കമ്പനികളുടെ ഗണത്തില്‍ പെടുമെന്നും ജെഫറീസ് കരുതുന്നു.
കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ പേടിഎമ്മിന്റെ വരുമാനം 3 മടങ്ങ് ഉയരുകയും ഗ്രോസ് മാര്‍ജിന്‍ 13 ശതമാനത്തില്‍ നിന്ന് 54 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

