സ്വര്‍ണം അതിന്റെ കുതിപ്പ് തുടരുകയാണ്. രണ്ടാം ദിവസവും വില വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണം ഗ്രാം വില 70 രൂപ വര്‍ധിച്ച് 7,065 രൂപയും പവന് വില 560 രൂപ ഉയര്‍ന്ന് 56,520 രൂപയുമായി. ഇതോടെ രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന് വിലയിലുണ്ടായത്. നവംബറില്‍ സ്വര്‍ണ വില പവന് 4,160 രൂപ വരെ ഇടിഞ്ഞിരുന്നു.
ഡോളര്‍ ദുര്‍ബലമായതും മറ്റ് കറന്‍സികള്‍ ലാഭമെടുപ്പ് നടത്തിയതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം.സ്വര്‍ണ വില ഉയര്‍ത്തുന്നതില്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കലും ഒരു കാരണമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,830 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 99 രൂപയായി. രാജ്യാന്തര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില മുന്നേറുന്നത്. ഇന്നലെ ഔണ്‍സ് വില 1.99 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് 2,622 ഡോളറിലാണ് വ്യാപാരം.

