സ്വര്‍ണവില നിലം തൊടാതെ കുതിക്കുകയാണ്. ഇടക്കൊരു കുറവ് കാണിച്ചിരുന്നെങ്കിലും ഇന്ന് വീണ്ടും വില ഉയരെ പറന്നു. ഇന്ന് 400 രൂപ വര്‍ധിച്ച് വില 55,120 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് വില 6,890 രൂപയിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ പവന് 5000 രൂപയുടെ വര്ധനവാണുണ്ടായിരിക്കുന്നത്. നിലവിലെ വില പ്രകാരം പണിക്കൂലിയാടകക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിനു 59,700 രൂപ ചെലവ് വരും. സ്വര്‍ണവിലക്ക് ആനുപാതികമായി വെള്ളി വിലയും കുതിക്കുന്നുണ്ട്.
രാജ്യന്തരവിപണിയിലും ആഗോള വിപണിയിലും വില വര്‍ധന പ്രകടമാണ്. റഷ്യ-യുക്രെയ്ന്‍, ഗാസ വിഷയത്തില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ വീണ്ടും കനക്കുന്നതും ചൈനയിലും ഇന്ത്യയിലും ഡിമാന്‍ഡ് കൂടുന്നതും പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ പ്രിയമേറുന്നതുമാണ് സ്വര്‍ണവില വര്‍ധിപ്പിക്കുന്നത്.ഇന്ത്യയിലെ വിലയെ സ്വാധീനിക്കുന്ന രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,444.55 ഡോളറെന്ന പുത്തന്‍ റെക്കോര്‍ഡ് സ്വന്തമാക്കിക്കി.
അതെ സമയം ആഗോള വിപണിയില്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് 2024ല്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളും സ്വര്‍ണവിലയെ മുന്നോട്ട് കൊണ്ട് പോകുകയാണ്. പലിശനിരക്ക് കുറയുന്നത് ഡോളറിനും കടപ്പത്രങ്ങള്‍ക്കും തിരിച്ചടിയാകും ഇന്നത്തോടെ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. അതോടെ സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് താത്പര്യമേറുകായും വിലവര്‍ധിക്കുകയും ചെയ്യുന്നു.
ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍
55,120 രൂപയാണ് പവന് വില. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, 5 ശതമാനം മുതല്‍ 20 ശതമാനം വരെ നീളുന്ന പണിക്കൂലി എന്നിവ ചേരുമ്പോള്‍ 59,700 രൂപ മുതല്‍ 70000 രൂപ നല്‍കിയാല്‍ മാത്രമേ ഇഷ്ടമുള്ള സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ കഴിയൂ. സ്വര്‍ണത്തിന്റെ ഈ വില വര്‍ധന മൂലം വിവാഹങ്ങളില്‍ നിന്നും സ്വര്‍ണം പടിക്ക് പുറത്താക്കുകയാണ്. സ്വര്‍ണത്തിനു പകരം സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിച്ച തുക നിക്ഷേപമായി നല്‍കുകയാണ് ആളുകള്‍.

