അഞ്ച് ദിവസം ഉയര്‍ന്നു നിന്നതിനു ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6660 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 53280 രൂപയായി.
ഓഗസ്റ്റ് 14 ന് ശേഷം സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ 235 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായത്.
അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 92 രൂപയാണ് വെള്ളിവില.

