കൊച്ചി/ മുംബൈ, ഒക്ടോബര്‍ 20, 2023: ആകാംക്ഷയോടെ കാത്തിരിക്കുന്ന വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ ഫോണ്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ മാത്രമായി വില്‍ക്കുന്നതിന് റിലയന്‍സ് ഡിജിറ്റല്‍ വണ്‍പ്ലസുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റില്‍ ഇന്ന് മുതല്‍ ഉപകരണം മുന്‍കൂട്ടി ബുക്ക് ചെയ്യാം. അവര്‍ക്ക് സൗജന്യ വണ്‍പ്ലസ് ബഡ്സ് പ്രോ 2, ആക്സിഡന്റല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, ഐസിഐസിഐ ബാങ്ക് കാര്‍ഡ്, വണ്‍ കാര്‍ഡ് എന്നിവയില്‍ 5000 രൂപ വരെ തല്‍ക്ഷണ കിഴിവ്, എന്നിവയ്ക്കൊപ്പം 8000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒക്ടോബര്‍ 27-ന് വില്‍പ്പന ആരംഭിക്കും.
വണ്‍പ്ലസുമായി സഹകരിച്ച് വണ്‍പ്ലസ് ഓപ്പണ്‍ സ്മാര്‍ട്ട്ഫോണിന്റെ എക്സ്‌ക്ലൂസീവ് വില്പന ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് ഡിജിറ്റലിന്റെ സിഇഒ ബ്രയാന്‍ ബേഡ് പറഞ്ഞു. ലോഞ്ച് ചെയ്യുന്നതിനൊപ്പം, ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വണ്‍പ്ലസ് ഓപ്പണ്‍ അത്യാധുനിക സാങ്കേതികവിദ്യയും ആകര്‍ഷകമായ രൂപകല്‍പ്പനയും സംയോജിപ്പിച്ചിരിക്കുന്നു. ഫോണ്‍, ടാബ്ലെറ്റ് മോഡുകള്‍ക്കിടയിലുള്ള നല്ലൊരു ഓപ്ഷനായി ഫോള്‍ഡബിള്‍ ഡിസ്പ്ലേ ഇത് അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറിലാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്, കൂടാതെ 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. മെച്ചപ്പെട്ട ഡ്യൂറബിലിറ്റിക്കായി വാട്ടര്‍ഡ്രോപ്പ് ഹിംഗും ഇതിലുണ്ട്. ക്യാമറ സെന്‍സര്‍ ഒതുക്കമുള്ളതും സോണി ‘ഡ്യുവല്‍-ലെയര്‍ ട്രാന്‍സിസ്റ്റര്‍ പിക്സല്‍’ സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് അതിന്റെ വലുപ്പത്തിനനുസരിച്ച് ഇരട്ടി പ്രകാശം പിടിച്ചെടുക്കാന്‍ അനുവദിക്കുന്നു.

