Connect with us

Hi, what are you looking for?

Business & Corporates

കേരളത്തിലെ ആദ്യ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് ജിയോ

തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ, കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. സെപ്റ്റംബര്‍ 19 നാണ് രാജ്യത്ത് ജിയോ എയര്‍ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയര്‍ ഫൈബര്‍ പ്ലാനില്‍ 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനില്‍ നെറ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകള്‍ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകള്‍ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. ജിയോയുടെ വിപുലമായ ഒപ്റ്റിക്കല്‍ ഫൈബര്‍ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമേകിയിരുന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like