Connect with us

Hi, what are you looking for?

News

74 വര്‍ഷത്തിന് ശേഷം തോഷിബ ഓഹരി വിപണിയില്‍ നിന്ന് പുറത്ത്

148 വര്‍ഷം പ്രായമുള്ള കമ്പനി പതിറ്റാണ്ടുകളായി ആഗോള ഇലക്ട്രോണിക്സ് രംഗത്ത് ജപ്പാന്‍ നേടിയ കുത്തകാവകാശത്തിന്റെ പതാകാവാഹകരിലൊന്നായിരുന്നു

ലിസ്റ്റ് ചെയ്ത് 74 വര്‍ഷത്തിന് ശേഷം ജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ തോഷിബയെ ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡീലിസ്റ്റ് ചെയ്തു. 148 വര്‍ഷം പ്രായമുള്ള കമ്പനി പതിറ്റാണ്ടുകളായി ആഗോള ഇലക്ട്രോണിക്സ് രംഗത്ത് ജപ്പാന്‍ നേടിയ കുത്തകാവകാശത്തിന്റെ പതാകാവാഹകരിലൊന്നായിരുന്നു. 1875 ല്‍ സ്ഥാപിതമായ കമ്പനി 1949 ലാണ് ടോക്കിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.

2015 ലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. വിവിധ വിഭാഗങ്ങളിലെ അക്കൗണ്ടിംഗ് അഴിമതിയാണ് ആദ്യം പുറത്തുവന്നത്. കമ്പനിയുടെ ഉന്നത നേതൃത്വവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീടുള്ള 8 വര്‍ഷങ്ങളില്‍ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് വീണു. കമ്പനി മാനേജ്മെന്റും ഓഹരി ഉടമകളുമായി ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നു.

2015 ലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. വിവിധ വിഭാഗങ്ങളിലെ അക്കൗണ്ടിംഗ് അഴിമതിയാണ് ആദ്യം പുറത്തുവന്നത്.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്‌ണേഴ്‌സിന്റെ (ജിഐപി) നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകര്‍ കമ്പനിയെ ഇപ്പോള്‍ സ്വകാര്യമായി ഏറ്റെടുത്തിരിക്കുകയാണ്. സാമ്പത്തിക സേവന കമ്പനിയായ ഒറിക്സ്, ഇലക്ട്രിക് യൂട്ടിലിറ്റീസ് പ്രൊവൈഡര്‍ ചുബു ഇലക്ട്രിക് പവര്‍, അര്‍ദ്ധചാലക നിര്‍മ്മാതാക്കളായ റോം എന്നിവരാണ് 14 ബില്യണ്‍ ഡോളര്‍ ഇടപാടിലെ മറ്റ് നിക്ഷേപകര്‍.

തോഷിബ അതിന്റെ പുതിയ ഉടമകള്‍ക്ക് കീഴില്‍ ആത്യന്തികമായി എന്ത് രൂപമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, തന്റെ റോളില്‍ തുടരുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടാരോ ഷിമാഡ, ഡിജിറ്റല്‍ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജപ്പാന്‍ സര്‍ക്കാര്‍ കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. ഏകദേശം 106,000 ആളുകള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ബാറ്ററികള്‍, ഇലക്ട്രോണിക്‌സ്, ന്യൂക്ലിയര്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിങ്ങനെ വലിയ ഉല്‍പ്പന്ന ശ്രേണിയുള്ള കമ്പനിയുടെ ചില പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like