സ്വര്‍ണം കുതിക്കുകയാണ്. കേരളത്തില്‍ ഗ്രാം വില ഇന്ന് 25 രൂപ വര്‍ധിച്ച് 5,760 രൂപയായി. 200 രൂപ ഉയര്‍ന്ന് 46,080 രൂപയാണ് പവന്‍ വില. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,770 രൂപയായിട്ടുണ്ട്. രണ്ട് ദിവസം വിലയില്‍ മാറ്റം ഇല്ലാതിരുന്ന ശേഷമാണ് ഈ കുതിപ്പ്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വില ഗ്രാമിന് 77 രൂപ.
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് കേരളത്തിലെ സ്വര്‍ണ വിലയെയും സ്വാധീനിക്കുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,990 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര വില ഇപ്പോള്‍ 2,031 ഡോളറിലേക്ക് ഉയര്‍ന്നു.

