ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കാര്‍ ഡീലര്‍ക്കുള്ള ഓട്ടോകാര്‍ ഇന്ത്യ മാഗസിന്‍ അവാര്‍ഡ് മഹീന്ദ്ര & മഹീന്ദ്ര വാഹനങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇറാം മോട്ടോര്‍സിന് ലഭിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റു വാങ്ങി.
ഇന്ത്യന്‍ വാഹനവിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹീന്ദ്ര & മഹീന്ദ്ര മാനേജ്മെന്റിന്റെ അകമഴിഞ്ഞ പിന്തുണയാണ് ഇറാം മോട്ടോര്‍സിന് ഈ പുരസ്‌കാരം ലഭിക്കാന്‍ കാരണമായതെന്നും അതിന് അതിയായ നന്ദി രേഖപ്പെടുത്തുന്നതായും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
തൃശൂര്‍ മുതല്‍ കാസറഗോഡ് വരെ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ 26 ഷോറൂമുകളുമായി തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മഹീന്ദ്ര വാഹന ഡീലറാണ് ഇറാം മോട്ടോര്‍സ്. ഒന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ വാഹനവിപണിയിലുള്ള ഇറാം മോട്ടോര്‍സ് ഇതിനകം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചു കിടക്കുന്ന ഇറാം ഗ്രൂപ്പിന്റെ കീഴിലുള്ള ഇറാം മോട്ടോര്‍സിന് വാഹന വിപണിയില്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി നിലനില്‍ക്കാന്‍ ഓട്ടോകാര്‍ ഇന്ത്യ പുരസ്‌കാരം ലഭിച്ചത് പ്രചോദനമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ പി. എ കബീര്‍, സി. ഈ. ഒ അശോക് കുമാര്‍ എന്നിവര്‍ പറഞ്ഞു.

