കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കിലോക്ക് 29 രൂപ വിലവരുന്ന ഭാരത് അരിക്ക് കേരളത്തില്‍ വന്‍ ഡിമാന്‍ഡ്. കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയില്‍ എത്തിയ അരി വെറും ഒന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും തീര്‍ന്നു. ഏകദേശം 100 ക്വിന്റല്‍ അരിയാണ് ഒന്നര മണിക്കൂറിനുള്ളില്‍ തീര്‍ന്നത്.
പത്ത് കിലോ വരുന്ന ബാഗുകള്‍ ആയാണ് അരി ലഭിക്കുക. പത്ത് കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. അരിയെത്തിയ വിവരം അറിഞ്ഞ് കിലോമീറ്ററുകള്‍ അകലെ നിന്ന് വരെ ആളുകള്‍ അരി വനഗ്‌നായി എത്തി. ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ് ഭാരത് അരിയുടെ വില്പന ഏകോപിക്കുന്നത്.
ആലപ്പുഴയില്‍ അരി വാങ്ങാന്‍ എത്തിയവരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിതരണം ടോക്കണ്‍ അടിസ്ഥാനത്തില്‍ നടത്തിയിരുന്നു. 1,000 പേര്‍ക്കാണ് ഇന്നലെ മാത്രമായി 10 കിലോ അരി വിതരണം ചെയ്തത്. ഈ ആഴ്ച തന്നെ അരി എല്ലാ ജില്ലകളിലും വിതരണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

