പാഴ്സല്‍ വാങ്ങുന്നതിന് പാത്രവുമായി എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍. 5 മുതല്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാനാണ് പരിഗണിക്കുന്നത്. മറ്റൊരു കാര്യം ഇനി മുതല്‍ പാഴ്സല്‍ വാങ്ങുന്നതിന് പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിയുന്ന സമ്പ്രദായവും നിര്‍ത്തും.
പാക്കിംഗ് ഉത്പന്നങ്ങളുടെ ഗുണനിലവാരം തീര്‍ച്ചയായും ഉറപ്പുവരുത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഹോട്ടലുകള്‍ തമ്മില്‍ സഹകരിച്ച് ഏകീകൃത കണ്ടെയ്നര്‍ ലഭ്യമാക്കുന്നതും പരിഗണിക്കുന്നുണ്ട്. ഉപഭോക്താവ് ഈ പാത്രത്തില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ശേഷം സംസ്ഥാനത്തെ ഏത് ഹോട്ടലില്‍ വേണമെങ്കിലും തിരിച്ചേല്പ്പിക്കുകയും ചെയ്യാം. അപ്പോള്‍ പാത്രത്തിന്റെ തുക ഹോട്ടല്‍ തിരിച്ചു നല്‍കുകയും ചെയ്യും.

