എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. (ഡിജിസിഎ). യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയത്. ഡല്‍ഹി, കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാനങ്ങളുടെ പരിശോധന നടത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യപാലിക്കുന്നില്ല എന്ന് റെഗുലേറ്റര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു.
അതിന് ശേഷം എയര്‍ ഇന്ത്യക്ക് നവംബര്‍ 3 ന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ല എന്നാണ് ഷോകോസ് നോട്ടീസിനുളള എയര്‍ ഇന്ത്യയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത് എന്ന് ഡിജിസിഎ പറഞ്ഞു.
വിമാനം വൈകുന്ന സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലെ വീഴ്ച, ഗ്രൗണ്ട് സ്റ്റാഫിന് കൃത്യമായ പരിശീലനം നല്‍കുന്നതിലെ പോരായ്മ, ഇന്റര്‍നാഷണല്‍ ബിസിനസ്സ് ക്ലാസ് യാത്രക്കാര്‍ക്ക് ഗുണനിലവാരമില്ലാത്ത സീറ്റുകളില്‍ യാത്ര ചെയ്യേണ്ടി വന്നതിന് നഷ്ടം പരിഹാരം നല്‍കുന്നതിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളിലാണ് എയര്‍ ഇന്ത്യക്ക് പിഴവ് പറ്റിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കാണ് റെഗുലേറ്റര്‍ എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

