ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ജമ്മു കശ്മീരിലാണ് രാജ്യത്താദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് രാജസ്ഥാനിലും ലിഥിയം ശേഖരം കണ്ടെത്തിയത് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വ്യവസായത്തിന് കരുത്ത് പകരും.
ജമ്മു കശ്മീരില്‍ കണ്ടെടുത്തതിനേക്കാള്‍ വലിയ ശേഖരമാണ് രാജസ്ഥാനിലേതെന്ന് മൈനിങ്ങ് ആന്റ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 5.9 മില്യണ്‍ ടണ്‍ ലിഥിയം ശേഖരമാണ് നേരത്തെ ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ കണ്ടെത്തിയത്.
രാജസ്ഥാനിലെ ദെഗാനയിലാണ് ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. കണ്ടത്തിയ ലിഥിയം ശേഖരം രാജ്യത്തെ 80% ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പ്രാപ്തമാണെന്നാണ് വിലയിരുത്തല്‍.
വൈദ്യുതവാഹന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുന്ന ഇന്ത്യ്ക്ക് തീര്‍ച്ചയായും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോഴത്തെ ഈ വാര്‍ത്ത. എന്തിനൊക്കെയാണ് നമ്മള്‍ ലിഥിയം ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. ഇ.വി. ബാറ്ററികളില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ലിഥിയം. അതുകൊണ്ടു തന്നെ, ഇപ്പോള്‍ രാജസ്ഥാനിലും കണ്ടെത്തിയ ലിഥിയത്തിന്റെ ശേഖരം കൊണ്ട്, രാജ്യത്തെ വൈദ്യുത വാഹനരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറകള്‍ക്കും ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കും മൊബീല്‍ ഫോണുകള്‍ക്കുമെല്ലാം ലിഥിയം അയേണ്‍ ബാറ്ററികള്‍ ഉപയോഗപ്പെടുത്താം. കൂടാതെ, താപചാലന ഉപയോഗങ്ങള്‍ക്കായും വിമാനങ്ങളുടേയും മറ്റും നിര്‍മാണത്തിനു വേണ്ട സങ്കരലോഹങ്ങളുടെ നിര്‍മ്മാണത്തിനുമെല്ലാം ലിഥിയം ഉപയോഗപ്പെടുത്തുന്നുണ്ട്.
വൈദ്യശാസ്ത്രരംഗത്ത്, മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ നിര്‍മാണത്തിനായും ലിഥിയം ഏറെ ഉപകാരപ്രദമാണ്.

The Profit is a multi-media business news outlet.
