Connect with us

Hi, what are you looking for?

Life

സ്വത്തെല്ലാം ട്രസ്റ്റിന്, രജനിയുടെ വഴി സന്യാസമോ?

തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്

ലാളിത്യത്തിന്റെ കാര്യത്തിലും സൂപ്പര്‍സ്റ്റാറാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ജെയ്‌ലര്‍ 10 ദിവസം കൊണ്ട് നേടിയത് 600 കോടിയുടെ ആഗോള കളക്ഷനിലേക്ക് നീങ്ങുകയാണ്. ഈ സമയത്താണ് തന്റെ സ്വത്തുക്കള്‍ മരണത്തിന് ശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് രജനീകാന്ത് മുന്‍പ് പറഞ്ഞത് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.


വര്‍ഷങ്ങള്‍ക്ക് മുമ്പ്, പടയപ്പ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം നടന്ന അവസരത്തിലാണ് രജനീകാന്ത് ഇക്കാര്യം പ്രഖ്യാപിച്ചത്. രജനീകാന്തിന്റെ തന്നെ രാഘവേന്ദ്ര ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. രജനീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’നിങ്ങളാണ് എന്നെ സൂപ്പര്‍സ്റ്റാറാക്കിയത്. പൈസ കൊടുത്ത് ടിക്കറ്റെടുത്ത് എന്റെ സിനിമകള്‍ കണ്ട് എന്നെ സ്‌നേഹിച്ചത് നിങ്ങളാണ്,’
അതിനുശേഷം കാലം ഏറെ മുന്നോട്ടുിപോയി.

എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്റെ വാഗ്ദാനം നിറവേറ്റുകയാണ് മഹാനായ ഈ കലാകാരന്‍. തന്റെ വരുമാനത്തിന്റെ 50% എല്ലാ വര്‍ഷവും ദരിദ്രരുടെ ക്ഷേമത്തിനായി അദ്ദേഹം ചെലവഴിക്കുന്നുണ്ടെന്ന് രജനിയുടെ ജീവചരിത്രം എഴുതിയ നമന്‍ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. രജനിയുടെ ആത്മസുഹൃത്ത് രാജ ബാദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും പ്രചാരണം കൊടുക്കാറില്ല രജനി. ഇനി രജനിയുടെ ആസ്തി കൂടി അറിയാം… 430 കോടി രൂപയാണ് സൂപ്പര്‍ സ്റ്റാറിന്റെ ആസ്തി.


സമ്പത്ത് പാവങ്ങളിലേക്ക് വിതരണം ചെയ്ത് രജനി സന്യസിക്കാന്‍ പോകുമോ എന്ന് പോലും ആരാധകര്‍ സംശയിക്കുന്നുണ്ട്. ആത്മീയതയുമായും ഗുരുക്കന്‍മാരുമായെല്ലാം അത്രയധികം ചേര്‍ന്നു നില്‍ക്കുന്നു അദ്ദേഹം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ ജനിച്ച് ഹിമാലയത്തിലെത്തി ആത്മീയജീവിതം നയിക്കുന്ന മഹാവതാര്‍ ബാബാജിയെയാണ് രജനീകാന്ത് ആത്മീയ ഗുരുവായി കാണുന്നത്.

1800 കളില്‍ ജനിച്ച ബാബാജി ചിരഞ്ജീവിയായി ഹിമാലയത്തില്‍ കഴിയുന്നു എന്നാണ് വിശ്വാസം. ഉത്തരാഘണ്ഡിലെ ഋഷികേശിലുള്ള ബാബാജിയുടെ ഗുഹയില്‍ പോയി ധ്യാനമിരിക്കുന്നത് രജനികാന്തിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അടുത്തിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടു വന്ദിച്ച രജനികാന്തിന്റെ നടപടി വിവാദമാക്കാന്‍ ശ്രമം നടന്നിരുന്നു. സനാസിമാരുടെ കാല്‍ തൊട്ട് വന്ദിക്കുന്നത് തന്റെ ശീലം എന്നായിരുന്നു വിവാദത്തോടുള്ള രജനിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like