ഇപ്പോള്‍ ലഭിക്കുന്ന ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും കാര്‍ഡ് ട്രാന്‍സാക്ഷന്‍ കണ്‍ട്രോള്‍ ലിമിറ്റോഡ് കൂടിയാണ് ലഭിക്കുന്നത്. കാര്‍ഡ് ലഭിക്കുമ്പോള്‍ കണ്‍ട്രോള്‍ മെക്കാനിസം ഓഫ് ചെയ്ത നിലയിലായിരിക്കും. നെറ്റ് ബാങ്കിംഗോ മൊബൈല്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ പോയോ ആദ്യം കാര്‍ഡ് കണ്‍ട്രോള്‍ ഓപ്ഷന്‍ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മാത്രമേ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
കാര്‍ഡ് ട്രാന്‍സാക്ഷനുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡ് ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുമാണ് ഇത്തരമൊരു സംവിധാനം. പുതിയ മാനദണ്ഡങ്ങളനുസരിച്ച് ഉപയോക്താക്കള്‍ക്ക്, ഇന്‍ ആന്റ് ഔട്ട് പേമെന്റ് മോഡുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷനുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍, കോണ്‍ടാക്ട്‌ലെസ് പേമെന്റുകള്‍ എന്നിവയൊക്കെ വേണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. കൂടാതെ വിവിധ ട്രാന്‍സാക്ഷനുകള്‍ക്കായി സ്‌പെന്‍ഡിംഗ് ലിമിറ്റ് സെറ്റ് ചെയ്യാം. തങ്ങളുടെ കാര്‍ഡുകള്‍ ഡൊമസ്റ്റിക് അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗപ്പെടുത്തണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഇതിലൂടെ ഉപയോക്താവിന് കിട്ടും.































