തമിഴ്നാട്ടിലെ ടാക്സി ഡ്രൈവറായ രാജ്കുമാറാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത് കണ്ട് അത്ഭുതപ്പെട്ടത്. പളനിക്കടുത്തുള്ള നെയ്ക്കാരപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് സെപ്തംബര്‍ 9 ന് ഉച്ചതിരിഞ്ഞ് 3 മണിക്കാണ് 9,000 കോടി രൂപ ക്രെഡിറ്റ് ആയത്. ജോലി കഴിഞ്ഞ ശേഷം വിശ്രമിക്കുകയായിരുന്നു എന്നും ആദ്യം ഇത് എത്ര രൂപയാണെന്ന് തനിക്ക് എണ്ണാന്‍ കഴിഞ്ഞില്ല എന്നും രാജ്കുമാര് പറയുന്നു.
പിന്നീട് ആ പണം ബാങ്ക് തിരിച്ചെടുക്കുകയും ഒരു തെറ്റ് പറ്റിയതാണെന്നും പറഞ്ഞു. ഇതിനിടെ തന്റെ സൃഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചിരുന്നു. അര മണിക്കൂറിന് ശേഷം ബാങ്കിന് തെറ്റ് മനസ്സിലാവുകയും ബാക്കിയുള്ള തുക രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്തു.
പിറ്റേ ദിവസം ബാങ്ക് അധികൃതര്‍ രാജ്കുമാറിനെ ബന്ധപ്പെടുകയും അക്കൗണ്ടില്‍ നിന്ന് പണം എടുക്കരുതെന്ന് അറിയിക്കുകയും ചെയ്തു. രാജ്കുമാറിന് ആദ്യം തന്റെ അക്കൗണ്ടില്‍ 105 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും, ഇതുവരെ എടുത്ത പൈസ തിരിച്ചടക്കേണ്ട എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ടെന്നും ഒരു കാര്‍ ലോണ്‍ തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്കുമാര് പറഞ്ഞു.

