സെപ്തംബര്‍ 24 ഞായറാഴ്ച 9 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരവനന്തപുരത്തേക്ക് ഓടുന്ന കേരളത്തിന്റെ വന്ദേഭാരതും ഇക്കൂടെയുണ്ട്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകളില്‍, 2 എണ്ണം വീതം പശ്ചിമ ബംഗാളിലെ ഹൗറക്ക് വേണ്ടിയും, തമിഴ്‌നാട്ടിലെ ചെന്നൈക്ക് വേണ്ടിയുമാണ്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസ് ടെയിനുകള്‍ വീതം കേരളം, ഒഡീഷ, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും.
പുതിയ സെമി ഹൈ-സ്പീഡ് തീവണ്ടികള്‍ക്ക് 8 കോച്ചുകളാണ് ഉണ്ടാവുക. ഞായറാഴ്ച ഓടുന്ന ട്രെയിന്‍ റൂട്ടുകള്‍ ഇവയാണ്. റാഞ്ചി-ഹൗറ, പട്‌ന-ഹൗറ, വിജയവാഡ-ചെന്നൈ, തിരുനെല്‍വേലി-ചെന്നൈ, റൂര്‍കേല-പുരി, ഉദയ്പൂര്‍-ജയ്പൂര്‍, കാസര്‍ഗോഡ്-തിരുവനന്തപുരം, ജാംനഗര്‍- അഹമ്മദാബാദ്, ഹൈദരാബാദ്-ബെംഗളൂരു.
സെന്‍ട്രല്‍ റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം ഓഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 8 വരെ സെന്‍ട്രല്‍ റെയില്‍വേ റീജണില്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്തത് 1.22 ലക്ഷം ആളുകളാണ്. ഈ സമയത്ത്, റെയില്‍വേക്ക് നേടാനായത് 10.72 കോടി രൂപയുടെ വരുമാനമാണ്.

