ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോക്കും സ്വിഗ്ഗിക്കും, ഡെലിവറി ചാര്‍ജ്ജ് വിഭാഗത്തില്‍ 500 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് ലഭിച്ചു. സൊമാറ്റോയും സ്വിഗ്ഗിയും ഉപഭോക്താക്കളുടെ അടുത്ത് നിന്ന് ഡെലിവറി ഫീസ് ആയി പണം വാങ്ങാറുണ്ട്. 1000 കോടി രൂപ വരുന്ന ഡെലിവറി ഫീ സംബന്ധിച്ചാണ് നികുതി ഉദ്യോഗസ്ഥരും ഭക്ഷണ വിതരണ ആപ്പുകളും തമ്മില്‍ തര്‍ക്കം.
വീടുകളില്‍ ഭക്ഷണം എത്തിക്കുന്ന ഡെലിവറി പാര്‍ട്ട്നര്‍മാര്‍ ഈടാക്കുന്ന തുകയാണ് ഡെലിവറി ചാര്‍ജ്ജ് എന്നാണ് സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും അഭിപ്രായം. ഉപഭോക്താക്കളില്‍ നിന്ന് ആ തുക വാങ്ങി ഡെലിവറി പാര്‍ട്ട്നര്‍മാര്‍ക്ക് കൈമാറുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ നികുതി ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിക്കുന്നില്ല.
സ്വിഗ്ഗി, കഴിഞ്ഞ മാസം പ്ളാറ്റ്ഫോം ഫീ 2 രൂപയില്‍ നിന്ന് 3 രൂപയിലേക്ക് വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍, കമ്പനി കാര്‍ട്ട് വാല്യൂ പരിഗണിക്കാതെ ഓരോ ഓര്‍ഡറിനും 2 രൂപയുടെ പ്ളാറ്റ്ഫോം ഫീ കൊണ്ടുവന്നു. ഓഗസ്റ്റില്‍ സൊമാറ്റോയും ഓരോ ഓര്‍ഡറുകള്‍ക്കും 2 രൂപയായിരുന്ന പ്ളാറ്റ്ഫോം ഫീ 3 രൂപയാക്കി വര്‍ധിപ്പിച്ചു.

