രാജ്യത്തെ പ്രമുഖ ന്യൂറോസര്‍ജനും മലയാളിയുമായ ഡോ. അരുണ്‍ ഉമ്മന് ദ തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്റ്ററേറ്റ്. ഫ്രാന്‍സിലെ പ്രശസ്ത യൂണിവേഴ്‌സിറ്റിയാണ് തേംസ്. സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് അവയെര്‍നെസ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്റ്ററേറ്റ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ന്യൂറോസര്‍ജന്മാരില്‍ പ്രമുഖനായ അരുണ്‍ ഉമ്മന്‍ അനേകം രോഗികളുടെയും അശരണരുടെയും ജീവിതങ്ങളിലാണ് വെളിച്ചം പകര്‍ന്നത്. 2014 മുതല്‍ എറണാകുളം വിപിഎസ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം
