സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില താഴേക്ക്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇന്നത്തെ വില പ്രകാരം ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സര്‍വ്വ കാല റെക്കോര്‍ഡ് നിരക്ക്. മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
എന്നാല്‍ സ്വര്‍ണത്തിന്റെ വില വരും പ്രവചനാധീതമാണ്. വരും ദിവസങ്ങളില്‍ വിലയില്‍ വര്‍ധന ഉണ്ടാകും. അത് കൊണ്ട് തന്നെ വില കുറഞ്ഞിരിക്കുന്ന സമയത്ത് ബുക്കിങ് ചെയ്യുന്നത് പ്രയോജനം ചെയ്യും.

