ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നതായി റിലയന്‍സ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡല്‍ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്.

യുപിഐ ഇന്റഗ്രേഷന്‍ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. വില 1399 രൂപ.
പുതിയ ഫീച്ചര്‍ ജിയോ ചാറ്റ്
ജിയോ ചാറ്റ് ഒരു തല്‍ക്ഷണ സന്ദേശമയയ്ക്കല്‍- വോയ്സ്/വീഡിയോ കോളിംഗ് – സേവനമാണ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളില്‍പ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. നിങ്ങള്‍ക്ക് ബ്രാന്‍ഡുകള്‍, ബിസിനസുകള്‍, ഓര്‍ഗനൈസേഷനുകള്‍, ഗവണ്‍മെന്റുകള്‍ എന്നിവയുമായി ഒരു 2-വേ ഇന്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാര്‍ത്താ അപ്ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്ബാക്ക് നല്‍കാനും മറ്റും കഴിയും.
28 ദിവസത്തേക്ക് 123 രൂപയും ഒരു വര്‍ഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി ബി, 168 ജി ബി വീതം ഡാറ്റയും ലഭിക്കും.

