എല്‍ ആന്റ് ടി ടെക്നോളജി സര്‍വീസസ് 200 ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നു. മധ്യനിരയിലും സീനീയര്‍ നിരയിലുമുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായും ജോലികള്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി.
ഡെലിവറി ആന്റ് സപ്പോര്‍ട്ട് ഫങ്ങ്ഷന്‍സ് വിഭാഗത്തിലാണ് പിരിച്ചുവിടല്‍ പ്രധാനമായും നടന്നത്. ഈ രംഗത്തുള്ള ഓട്ടോമേഷന്റെ കടന്നുവരവാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്.
24,000 ത്തോളം ജീവനക്കാരുണ്ട് എല്‍ ആന്റ് ടി ടെക്നോളജിയില്‍. ജനുവരിയില്‍ ബിസിനസ്സ് അന്തരീക്ഷം വിലയിരുത്തിയതിന് ശേഷം ജീവനക്കാരുടെ പിരിച്ചു വിടല്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം ലാഭം 5 % വര്‍ധിച്ച് 315.4 കോടി രൂപയിലെത്തി. എന്നാല്‍ നിലവിലെ സാമ്പത്തിക വര്‍ഷം വരുമാന വളര്‍ച്ച കുറയുകയും ചെയ്തു. വരുമാന വളര്‍ച്ചയിലെ താഴ്ചക്ക് കാരണം ഏറ്റെടുത്ത ഒരു സ്ഥാപനവുമായുള്ള കൂടിച്ചേരല്‍ കാരണമാണെന്നും അല്ലെങ്കില്‍ വരുമാന വളര്‍ച്ച 16 ശതമാനമാകുമായിരുന്നു എന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ അമിത് ഛഡ പറഞ്ഞു.

