ബോംബ് പോലും തോറ്റുപോകുന്ന മുകേഷ് അംബാനിയുടെ കാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. മുകേഷ് അമ്പാനിയുടെ പുതിയ ബോംബ് പ്രൂഫ് മെര്‍സേഡിസ് കാറിന്റെ വില, 10 കോടി രൂപയിലേറെയാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമാണ് മുകേഷ് അംബാനി. ബില്യണയറായ അദ്ദേഹത്തിന് സ്വന്തമായി റോള്‍സ് റോയ്‌സ് ഖള്ളിനന്‍ എസ് യൂ വി, ലംബോര്‍ഗിനി യൂറോ, മെര്‍സേഡിസ് എ എം ജി ജി 6 3 , ലാന്റ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, മെര്‍സേഡിസ് മേബാച്ച് എസ് 580 എന്നിങ്ങനെ ആഡംബര കാറുകളുടെ നിര തന്നെയുണ്ട്.
ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഇഷ്ട കാറാണ് മെര്‍സേഡിസ് ബെന്‍സ് എസ് 680 ഗാഡ് ലക്ഷ്വറി സഡാന്‍. ഇത് സാധാരണ ഒരു സഡാനിനെക്കാള്‍ 2 ടണ്‍ ഭാരമുള്ളതാണ്. അതിന്റെ ബോഡിക്ക് സ്‌പെഷ്യല്‍ ഇന്റഗ്രേറ്റഡ് ഷെല്ലുണ്ട്. ബുള്ളറ്റ് പ്രൂഫ്, ബ്ലാസ്റ്റ് പ്രൂഫ്, മള്‍ട്ടി ലേയര്‍ ഗ്ലാസ്സാണ് ഇതിന്റെ മറ്റ് ഫീച്ചറുകള്‍.

