Connect with us

Hi, what are you looking for?

News

രാജ്യത്തെ ഏറ്റവും വേഗതയേറിയ വന്ദേഭാരത് ട്രെയിന്‍ ആഗ്ര-ഡല്‍ഹി റൂട്ടില്‍ ജൂലൈ മുതല്‍

നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത്

90 മിനിറ്റു കൊണ്ട് 200 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന രാജ്യത്തെ ഏറ്റവും വേഗതയേറിയ വന്ദേഭാരത് ട്രെയിന്‍ ആഗ്ര-ഡല്‍ഹി റൂട്ടില്‍ ഓടും.രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആയിരിക്കും ഇത്. നിലവില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഈ റൂട്ടില്‍ സര്‍വീസിന് എടുക്കുന്നുണ്ട്. സമയലാഭം ഈ മേഖലക്ക് വലിയ നേട്ടം ഉണ്ടാക്കും. വന്ദേഭാരതിന് 160 കിലോമീറ്റര്‍ വരെ സ്പീഡ് വര്‍ധിപ്പിക്കാന്‍ കഴിയും. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും ഇടയിലുള്ള ഈ സര്‍വീസ് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍ പുതിയ പതിപ്പിന് സഞ്ചരിക്കാന്‍ കഴിയും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിര്‍മ്മിക്കുന്നത്.

6 ബോഗികാലുള്ള ട്രെയിനിന്റെ സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത മാസം അവസാനം പരീക്ഷണയോട്ടം നടക്കും. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. ഇന്ത്യന്‍ റെയില്‍വേ പുതുതായി ആരംഭിക്കുന്ന വന്ദേമെട്രോ സര്‍വീസുകളും അധികം വൈകാതെ ട്രാക്കിലെത്തുമെന്നാണ് വിവരം. 150-200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം കഴിഞ്ഞദിവസം പല്‍വാല്‍-വൃന്ദാവന്‍ റൂട്ടില്‍ നടത്തിയിരുന്നു.

ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം എന്നിവ വന്ദേ ഭാരതില്‍ ഉണ്ട്.റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like