തായ്വാന്‍ നേരിടുന്ന തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ ഇന്ത്യയുമായി കരാര്‍ വരുന്നു. തൊഴിലാളികളെ സപ്ലൈ ചെയ്യാന്‍ ഇരു രാജ്യങ്ങളും അടുത്ത മാസം കരാര്‍ ഒപ്പിട്ടേക്കും. മനുഫാക്ചറിംഗ് മേഖലയിലാണ് തായ്വാന്‍ മനുഷ്യവിഭവശേഷിയുടെ കുറവ് നേരിടുന്നത്.
ഫാക്ടറി ഉല്‍പ്പാദനം, കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റുകള്‍, വീട്ടു ജോലികള്‍, കാര്‍ഷിക മേഖല, ഫിഷറീസ് തുടങ്ങിയ മേഖലകല്‍ലാണ് മനുഷ്യവിഭവ ശേഷിയുടെ കുറവ് തായ്വാനെ വലയ്ക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കുന്നതിനാണ് താല്‍പ്പര്യമെന്ന് തായ്വാന്‍ അറിയിച്ചിട്ടുണ്ട്. സംസ്‌കാരം ഭക്ഷണം എന്നിവയിലെ സാദൃശ്യമാണ് ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് അനുകൂലമായ ഘടകം.
തായ്വാനിലെ പ്രാദേശിക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന അതേ കൂലി ഇന്ത്യയില്‍ നിന്നുള്ള പ്രവാസി തൊഴിലാളികള്‍ക്കും ലഭിക്കും. ചികിത്സയടക്കം പ്രാദേശിക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഏകദേശം 820 ഡോളറാണ് തായ്വാനിലെ മിനിമം വേതനം.
തായ്വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതെ സ്വന്തം ഭൂഭാഗത്തോട് കൂട്ടിച്ചേര്‍ക്കാന്‍ ചൈന ശ്രമം തുടരവെയാണ് ഇന്ത്യ ഈ രാഷ്ട്രവുമായി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത്. തായ്വാന്‍ സെമികണ്ടക്റ്റര്‍, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയില്‍ യൂണിറ്റുകള്‍ ആരംഭിക്കാനും ഇന്ത്യ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. തായ്വാനുമായി മറ്റ് രാജ്യങ്ങള്‍ സഹകരിക്കുന്നതിനോട് ചൈന തുടര്‍ച്ചയായി എതിര്‍പ്പ് പ്രകടിപ്പിച്ചു പോരുന്നുണ്ട്.

