പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി, 2024 ജനുവരിയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കും. ഉത്പന്ന ഘടകങ്ങളുടെ വിലക്കയറ്റവും ആകമാനമുള്ള പണപ്പെരുപ്പവും ആണ് വിലക്കയറ്റത്തിന് കാരണം. ഓഹരി വിപണിയില്‍ നടത്തിയ ഒരു ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ചെലവ് പരമാവധി കുറച്ച് വില വര്‍ധനവ് തടയുന്നതിന് കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും, കുറച്ച് ഭാരം വിപണിയിലേക്ക് കൈമാറേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
മാരുതി സുസുക്കി, ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പന നേടിയത് ഒക്ടോബറിലായിരുന്നു. 19% വാര്‍ഷിക വളര്‍ച്ചയോടെ 1.99 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്.
സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റ ലാഭം 80.3% ഉയര്‍ന്ന് 3,716.5 കോടി രൂപയിലെത്തി. മെച്ചപ്പെട്ട വില്‍പന, ഉത്പന്ന ഘടകങ്ങളുടെ വിലക്കുറവ്, ചെലവ് ചുരുക്കല്‍, ഉയര്‍ന്ന പ്രവര്‍ത്തനേതര വരുമാനം തുടങ്ങിയവയാണ് സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം ഉയരാനുണ്ടായ കാരണങ്ങള്‍.
അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ചെറു കാറുകള്‍ ആളുകള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ആഭ്യന്തര വിപണിയില്‍ വീണ്ടും എത്തുമെന്നാണ് മാരുതി വിലയിരുത്തുന്നത്. വിപണിയുടെ വളര്‍ച്ചയും ആളുകളുടെ വരുമാനത്തിലെ വര്‍ധനവും ഇതിന് ആക്കം കൂട്ടും.

