സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ?ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8340 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 66,720 രൂപയായി. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. ഇതിന് മുന്‍പ് മാര്‍ച്ച് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്നതായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്നലെയും കേരളത്തിലെ സ്വര്‍ണ്ണ വില വര്‍ധിച്ചിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമായിരുന്നു കൂടിയത്.
രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് പവന് 1,160 രൂപയും, ഗ്രാമിന് 145 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ 72,000 രൂപയോളം നല്‍കേണ്ടി വരും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാര്‍ ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് സര്‍വ്വകാല ഉയരത്തിലെത്തി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6840 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 54720 രൂപയില്‍ എത്തി. വെള്ളി വിലയും സര്‍വ്വകാല റിക്കാര്‍ഡിലാണ്. ഗ്രാമിന് 3 രൂപ വര്‍ധിച്ച് വില 112 രൂപയായി.

